തക്കാളി വീട്ടിൽ ഉണ്ടാകുമ്പോൾ മുഖ സൗന്ദര്യത്തെപ്പറ്റി വേവലാതി വേണ്ട. ചർമ്മത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് തക്കാളി. എല്ലാ ചർമ്മ പ്രശ്നങ്ങളും തക്കാളി പരിഹരിക്കുന്നു
വെയിലേറ്റ് കരുവാളിച്ച മുഖത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റാന്‍ തൈര് മാത്രം മതി. തൈരിനൊപ്പം തക്കാളി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാകും. വരണ്ട ചര്‍മ്മം
ഉള്ളവരാണെങ്കില്‍ പുളിയുള്ള തൈരില്‍ അല്‍പ്പം തക്കാളിയുടെ പള്‍പ്പും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് ഇടാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മം ആണെങ്കില്‍ പുളിയുള്ള മോരില്‍ തക്കാളി ചേര്‍ക്കുന്നതായിരിക്കും എപ്പോഴും നല്ലത്.
മുഖത്തിന് എളുപ്പത്തില്‍ നിറം ലഭിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ചൊരു സ്ക്രബാണ് തക്കാളിയും മഞ്ഞളും. ഒരു തക്കാളി എടുത്ത് പകുതി മുറിച്ച ശേഷം മഞ്ഞള്‍ പൊടിയില്‍ മുക്കി മുഖത്ത് തേയ്ക്കുക. തക്കാളിയിലെ പള്‍പ്പും മഞ്ഞളും നന്നായി മുഖത്ത് സ്ക്രബ് ചെയ്യണം. ഇതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
കണ്ണിന്റെ താഴെയുള്ള കറുപ്പ്, ചുണ്ടിലെ കറുപ്പ്, കഴുത്തിലെ കറുപ്പ് എന്നിവ മാറ്റാനും തക്കാളി വളരെയധികം സഹായിക്കും. തക്കാളിയ്ക്കൊപ്പം പാട മാറ്റിയ പാലും കടലമാവ്, പയര്പൊടി, മുള്‍ട്ടാണിമിട്ടി എന്നിവയില്‍ ഏതെങ്കിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന് അനുസരിച്ച് വേണമെങ്കില്‍ ഇതിനൊപ്പം തൈരും ചേര്‍ക്കാം. ഒരു പേസ്റ്റ് രൂപത്തില്‍ എടുത്ത ശേഷം ഇത് മുഖത്ത് ഇടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക