ത്രികോണാസനം
നെഞ്ചും തോളും വിരിച്ചുവെച്ച് കാലുകൾ അകത്തി നിൽക്കുന്ന ഒരു രീതിയാണ് ത്രികോണാസനം. നെഞ്ച് തുറന്നുവെയ്ക്കുന്നത് ചർമ്മത്തിലേക്കുള്ള ഒക്സിജൻ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചർമ്മത്തിന് ഗുണം ചെയ്യുന്നതിനൊപ്പം, നിങ്ങൾ പതിവായി പരിശീലിക്കുമ്പോൾ ഇത് കൈകൾ, കാലുകൾ, തുടകൾ എന്നീ ഭാഗങ്ങൾക്ക് ബലം നൽകുന്നു.
ഹലാസനം
ഇത് വളരെ ശാന്തമായ ഒരു യോഗാ രീതിയായി പരിഗണിക്കപ്പെടുന്നു. ഈ ആസനം തോളുകൾ, പുറം, കഴുത്ത് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. പുറകിലെ പാരാസ്പൈനൽ പേശികളിലേയ്ക്ക് സമ്മർദ്ദം വരുന്നതിനാൽ നടുവേദന ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് യോഗ വിദഗ്ധർ പറയുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
സർവംഗാസനം
ആദ്യം മലർന്ന് കിടന്ന്, ശേഷം കാലുകൾ മുകളിലേയ്ക്കുയർത്തി പുറം ഭാഗവും ഉയർത്തി ചുമലിലേയ്ക്ക് മുഴുവൻ ഭാരവും വരുന്ന രീതിയിലാണ് സർവ്വംഗാസനം ചെയ്യുന്നത്. തലകീഴായി നിൽക്കുന്ന ഈ രീതിയിൽ മുഖത്തേക്ക് രക്തപ്രവാഹം വർധിക്കുന്നു. കൂടാതെ തോളിലും പുറകിലും കരുത്ത് പകരുന്നതിനൊപ്പം ചർമ്മത്തിന്റെ ഗുണനിലവാരവും ഘടനയും മെച്ചപ്പെടുന്നതിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക