ബ്ലാക്ക് ഹെഡ്സ് എന്ന പ്രശ്നം ഇന്നോ ഇന്നലേയോ അല്ല സൗന്ദര്യസംരക്ഷണത്തിലെ വില്ലനാവാന്‍ തുടങ്ങിയത്. മുഖത്തെ സൗന്ദര്യ പ്രശ്നങ്ങളില്‍ മുന്നില്‍ തന്നെയാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്സ്. ചര്‍മ്മത്തിലെ അഴുക്കും എണ്ണമയവും മറ്റുമാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്സിന്റെ പ്രധാന കാരണം എന്നാല്‍ ഇനി ബ്ലാക്ക്ഹെഡ്സിനെ തോല്‍പ്പിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ നിന്ന് തന്നെ ഇതിനെ പ്രതിരോധിയ്ക്കാം. എങ്ങനെയെന്ന് നോക്കാം
ഓറഞ്ച് നീര്
ഓറഞ്ച് നീര് വിറ്റാമിന്‍ സിയുടെ കലവറയാണ്. ഓറഞ്ചിന്റെ തൊലിയും നീരും ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ദിവസവും ഓറഞ്ച് നീര് ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യാം.
തേന്‍
തേനിലും ബ്ലാക്ക് ഹെഡ്സ് കളയാനുള്ള സൂത്രമുണ്ട്്. ഒരു ടീസ്പൂണ്‍ തേന്‍ മഞ്ഞള്‍പ്പൊടിയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ബ്ലാക്ക്ഹെഡ്സ് കളയുകയും ചെയ്യുന്നു.
നാരങ്ങ നീര്
നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി 12 ദിവസം ചെയ്താല്‍ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.
ആവി പിടിയ്ക്കുന്നത്
മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം. ആവി പിടിയ്ക്കുന്നതിലൂടെ ചര്‍മ്മം അയവുള്ളതാവുകയും ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് നമുക്ക് തുടച്ചെടുക്കാവുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക