കോണ്ടം ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒന്ന്…
നിങ്ങൾക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. ഇവ നമ്മുക്ക് കൂടുതൽ സുരക്ഷിതം നൽകുന്നു. അനാവശ്യ ഗർഭധാരണം തടയുന്നതിന് ഇവ സഹായിക്കും.
രണ്ട്…
ഒരിക്കലും ചൂടുള്ള സ്ഥലങ്ങളിൽ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തിൽ തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.
മൂന്ന്…
ലെെംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നാല്…
ഒരേ സമയം ഒന്നിലധികം കോണ്ടം ഉപയോഗിക്കരുത്. കോണ്ടം നിറം മാറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക