ദോശമാവ് പുളിച്ചു പോകാതെയിരിക്കാൻ ഇനി ഈ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാൽ മതി.
നിങ്ങള്‍ ദോശമാവ് ആക്കി വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
മാവ് പുളിച്ച് പോവാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ദോശമാവില്‍ പഞ്ചസാര ചേര്‍ക്കുക എന്നത്. ഇത് അമിതപുളിയെ ഇല്ലാതാക്കുന്നു. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടരുത്.
നിങ്ങളുടെ ദോശമാവ് നല്ലതുപോലെ പുളിച്ച് ഇരിക്കുകയാണെങ്കില്‍ അതിലേക്ക് അല്പം കൂടി അരിമാവ് ചേർക്കുക. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക.
ഒരിക്കലും ദോശമാവ് ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക. കാരണം ഇത് പലപ്പോഴും ഉയര്‍ന്ന ഊഷ്മാവില്‍ മാവ് പുളിക്കുന്നതിന് കാരരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക