പാദഹസ്താസനം ചെയ്യുന്നത് ഓര്‍മ്മശക്തി വര്‍ദ്ദിപ്പിക്കുന്നു, അതോടൊപ്പം തന്നെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും പാദഹസ്താസനം സഹായിക്കുന്നു. ഏകദേശം മൂന്ന് മാസത്തോളം കൃത്യമായി പാദഹസ്താസനം ചെയ്തവര്‍ക്ക് ഇതിന്‍െ ഈ ഫലം അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ഇത് കുട്ടികളില്‍ പോലും ശ്രദ്ധ, ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും വയറിലെ അസ്വസ്ഥതകള്‍ പലരിലും ഉറക്കം കെടുത്തുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ദഹനത്തിനും ഐബിഎസ് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇതിലൂടെ വയറിന്റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാവുന്നു.
അസഹ്യമായ തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇത് പരിശീലിക്കുന്നതിലൂടെ തലവേദനയെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ തലവേദനയുടെ ആവൃത്തി കുറയുകയും ചെയ്യുന്നു. എന്നാല്‍ കാലങ്ങളായി വിട്ടുമാറാതെ നില്ക്കുന്ന തലവേദന നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മികച്ച ഉറക്കം ലഭിക്കുന്നതിന് പാദഹസ്താസനം ചെയ്യാവുന്നതാണ്. ഇത് ഉറക്കമില്ലായ്മയെ പരിഹരിച്ച് മികച്ച ഉറക്കം നല്‍കുന്നതിനും കൂര്‍ക്കം വലി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക