തിരുവനന്തപുരം: 16 കോടി ഒന്നാം സമ്മാനമുള്ള ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ഇന്ന്. 12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ്–ന്യൂഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടിക്കറ്റ് വില 400 ആക്കി ഉയര്‍ത്തി.
കഴിഞ്ഞ തവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ച് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളേ അച്ചടിച്ചുള്ളു. ഇനി 54,000 ടിക്കറ്റുകള്‍ കൂടി വില്ക്കാന് ബാക്കിയുണ്ട്.
അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇന്ന് വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക