മലപ്പുറം പുലാമന്തോളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താവുള്ളി തോടിന് സമീപത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലാമന്തോൾ തിരുത്തിൽ താമസിക്കുന്ന രാമചന്ദ്രന്റെ മകൻ വിനോദാണ് മരിച്ചത്.
മുടിയുടെ ആരോഗ്യത്തിന് റോസ് വാട്ടര്‍!
താവുള്ളി പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടാകുമെന്ന് അനുമാനിക്കുന്നു. പെരിന്തൽമണ്ണ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക