നെഞ്ച്, വയറ്, ശരീരത്തിന്റ മുന്ഭാഗങ്ങള് എന്നിവക്ക് സ്ട്രെച്ച് നല്‍കുകയും ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്താന്‍ ഉഷ്ട്രാസനം സഹായിക്കുന്നു. നടുവേദന പോലുള്ള പ്രശ്നങ്ങളെ അകറ്റുകയും നട്ടെല്ലിന് കരുത്ത് വര്‍ദ്ധിപ്പിക്കുകയും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തില്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ വികാസത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ശ്വാസനരീതിക്കും സഹായിക്കുന്നു.
ശ്വാസകോശം വികസിക്കുന്നത് വഴി ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നെഞ്ചിനും കഴുത്തിനും ആരോഗ്യം നല്‍കുന്നതിനും ഉഷ്ട്രാസനം മുന്നില്‍ തന്നെയാണ്. ശ്വാസകോശം, ശ്വാസനാളം, ഹൃദയം, അന്നനാളം, തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ഉഷ്ട്രാസനം സഹായിക്കുന്നു.
ഇത് പേശിവേദനയെ അകറ്റുകയും വയറ്റിലെ കൊഴുപ്പിനെ ചുരുക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പേശികളെ ശക്തിപ്പെടുത്തുന്നതില്‍ ഉഷ്ട്രാസനത്തിന്റെ പങ്ക് നിസ്സാരമല്ല. ശരീരത്തിന്റെ മുന്‍ഭാഗം, പിന്‍ഭാഗം, കഴുത്ത് എന്നീ ഭാഗങ്ങളിലെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നതിനും ആരോഗ്യത്തിനും ഉഷ്ട്രാസനം സഹായിക്കുന്നു.
തോളുകള്‍, കൈകള്‍, പുറം, കാലുകള്‍ എന്നിവയുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം. ഇത് നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക