1/2 കപ്പ് മൈദ
1 കപ്പ് റവ
3 ടീസ്പൂൺ നെയ്യ്
ഉപ്പ്
1 ടേബിൾസ്പൂൺ കസ്കസ്
മഞ്ഞൾ
1 കപ്പ് തേങ്ങ ചിരകിയത്
1 ടീസ്പൂൺ പൊടിയാക്കിയ കറുത്ത ഏലയ്ക്ക
1 കപ്പ് ശർക്കര പൊടിച്ചത്
പാൻ ചൂടാക്കി ഇതിലേയ്ക്ക് ചിരകിയ തേങ്ങ, ശർക്കര, കസ് കസ്, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് 6-8 മിനിറ്റ് നന്നായി ഇളക്കി, കരാഞ്ചിയുടെ അകത്ത് വെയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഇനി ഒരു പാത്രത്തിൽ മൈദ, റവ, ഒരു നുള്ള് ഉപ്പ്, മഞ്ഞൾ, നെയ്യ് എന്നിവയെല്ലാം കൂടെ ചേർത്ത് ഇളക്കുക.
ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി ചപ്പാത്തി പരുവത്തെക്കാൾ ഒരല്പം കൂടെ കട്ടിയുള്ളതാക്കി കുഴച്ചെടുക്കണം. ഇതിൽ നിന്ന് ചെറിയ ഉരുളകൾ പരത്തി കരാഞ്ചിയുടെ ആകൃതിയിൽ തയ്യാറാക്കുക.
ഇനി ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ ഫില്ലിംഗ് അല്പം ചേർത്ത് വശങ്ങൾ നന്നായി അടയ്ക്കണം. എണ്ണയിൽ വറക്കുമ്പോൾ അകത്ത് നിറച്ചത് പുറത്തേയ്ക്ക് പോകാതിരിക്കാനാണിത്. ഒരു പാനിൽ എണ്ണ ചൂടാക്കി ഇത് നന്നായി വറുത്തെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക