വെള്ളം കൃത്യമായി കുടിക്കാതിരക്കുമ്പോൾ തുടക്കത്തിൽ നമുക്ക് ദാഹിക്കുന്നത് പോലെ അനുഭവപ്പെടും. എന്നാൽ, സ്ഥിരമായി വെള്ളം ആവശ്യത്തിന് കുടിക്കാതാകുന്നതോടെ നമുക്ക് ദാഹം അനുഭവപ്പെടുന്നതും കുറയാൻ തുടങ്ങും. ഇത് നിർജലീകരണത്തിന് കാരണമാകുന്നു. ഒരു ദിവസം പരമാവധി 6 മുതൽ 8 ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.
വരണ്ട ചർമ്മം നിരവധി ചർമ്മ പ്രശ്നങ്ങളിലേയ്ക്കാണ് നിങ്ങളെ നയിക്കുക. ചൊറിച്ചിൽ, താരൻ, ചർമ്മം വിണ്ടുകീറൽ, പുകച്ചിൽ എന്നിങ്ങനെയുള്ള പലവിധ ചർമ്മ പ്രശ്നങ്ങളിലേയ്ക്ക് വരണ്ട ചർമ്മം നയിക്കുന്നുണ്ട്.
വെള്ളം നല്ലപോലെ കുടിച്ചാൽ മാത്രമാണ് നല്ലപോലെ മൂത്രവും പോവുക. മൂത്രം സത്യത്തിൽ നമ്മളുടെ ശരീരത്തിലെ മാലിന്യമാണ് വഹിക്കുന്നത്. അതിനാൽ, കൃത്യമായി നല്ല അളവിൽ മൂത്രം പോകേണ്ടതും അനിവാര്യം.
വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മൂത്രത്തിന്റെ നിറം മാറുകയും അതുപോലെ, അളവ് കുറയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക