അയൽവാസിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയും ബന്ധുവുമായ യുവാവിനെയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കേസില്‍ മധ്യവയസ്കന് അറസ്റ്റിലായി. വളരാട് സ്വദേശി കാരാപറമ്പില്‍ വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസവും മെഡിറ്റേഷൻ ശീലിമാക്കിക്കോളൂ: ഇതൊക്കെയാണ് ഗുണങ്ങൾ
കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താന്‍ ചെന്ന അയല്‍വാസിയെ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും
തീ പടര്‍ന്നയുടന്‍ പൊള്ളലേറ്റ യുവാവ് ടീ ഷര്‍ട്ട് ഊരിമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. പൊള്ളലേറ്റയാളുടെ പിതാവിന്റെ അനിയനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. പാണ്ടിക്കാട് സി ഐ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക