കോട്ട: രാജസ്ഥാനില്‍ ഹോസ്റ്റലിന്റെ ആറാം നിലയുടെ ജനലില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കോട്ടയിലെ ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പെട്രോള്‍ പമ്പിന് പിന്നില്‍ നിര്‍മിച്ച ഹോസ്റ്റലിലാണ് സംഭവം.
ചില സുഹൃത്തുക്കള്‍ ബാല്‍ക്കണിയില്‍ ഇരുന്നു ഗെയിം കളിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം കളിച്ച് കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് പോകാന്‍ തുടങ്ങുന്നു. ഒരു വിദ്യാര്‍ത്ഥി ബാലന്‍സ് നഷ്ടപ്പെട്ട് ജനാലയില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വേദേശി ഇഷാന്‍ഷു ഭട്ടാചാര്യ ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആറുമാസം മുമ്പാണ് ഇഷാന്‍ഷു കോട്ടയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക