ഇനി മുതൽ റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റെടുക്കുന്നതിനായി ക്യൂ നിൽക്കേണ്ട. അതിനിനി ക്യൂ ആർ കോഡ് ഉണ്ട്. ജനറൽ ടിക്കറ്റിനും സ്ലീപ്പർ ടിക്കറ്റിനുമെല്ലാം വേണ്ടിയാണ് യാത്രക്കാർ പൊതുവെ റെയിൽവേ സ്റ്റേഷനിൽ വലിയ ക്യൂവിൽ ആയിപോകാറുള്ളത്. ഇനി അത് വേണ്ട.
10,800 കിലോമീറ്ററിലേറെ സഞ്ചാരം; പ്രധാനമന്ത്രിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂള്‍
സ്റ്റേഷനുകളുടെ പ്രവേശന കവാടത്തിനരികിൽ തന്നെ ക്യൂ ആർ കോഡ് പതിച്ചിട്ടുണ്ടായിരിക്കും. ഈ ക്യൂ ആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് ഗൂഗിൾ പേ ചെയ്താൽ മതി ടിക്കറ്റ് ലഭിക്കും. പാസഞ്ചർ ട്രെയിനുകൾ നിർത്തുന്ന ചെറിയ സ്റ്റേഷനുകളിൽ വരെ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയില്ല; 4,060 കോടി നഷ്ടമായേക്കും
പ്ലാറ്റ് ഫോം ടിക്കറ്റിനും സീസൺ ടിക്കറ്റിനും ഇതേ രീതി ഉപയോഗപ്പെടുത്താം. കടയിൽ പോയി സാധനം വാങ്ങി ഗൂഗിൾ പേ ചെയ്യുന്ന അതെ രീതി തന്നെ ഇക്കാര്യത്തിലും തുടർന്നാൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക