വരവിൽക്കവിഞ്ഞ സ്വത്ത് ഇക്കാലയളവിൽ തന്നെ സമ്പാദിച്ചു എന്ന കേസിൽ പോലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസിന്റെ പരിശോധന. വിജിലന്‍സ് പ്രത്യേക വിഭാഗമാണ് പരിധോധന നടത്തിയത്.
പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിരുന്നു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ താമസക്കാരനുമായ സക്കീർ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലൻസ് എസ്.പി. അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
‘ശാകുന്തള’ത്തിലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്
മാത്രമല്ല, 62 രേഖകൾ വിജിലൻസ് സീൽ ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക