ബിജെപിയിലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർണാടക ചിക്കമംഗളുരുവിലെ ലിംഗായത്ത് നേതാവായ എച്ച്.ഡി. തിന്മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു .
ദേശീയ സെക്രട്ടറി സി.ടി. രവിയുടെ അനുയായിയാണ് ഇദ്ദേഹം. സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി പാര്‍ട്ടി വിടുകയായിരുന്നു.18 വര്‍ഷം പ്രവര്‍ത്തിച്ചിട്ടും ബിജെപി തന്നെ സ്ഥാനാര്ഥിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയുടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്കെത്തുമെന്ന് കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
ചിക്കമംഗളൂരുവില്‍ മാത്രം 13 ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് സീറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം നിരയിലുള്ള പല നേതാക്കളെയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായും ശിവകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക