‘പ്രണയവിലാസം’ എന്ന ചിത്രമാണ് മിയയുടെതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമേജ് ബ്രേക്ക് പെര്‍ഫോമന്‍സ് എന്നാണ് മിയയെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്.
പ്രണയ വിലാസത്തിന്റെ കഥ ഇഷ്ടപ്പെട്ടതു കൊണ്ട് ചെയ്തതാണ്. ചിത്രത്തിലെ തന്റെ കഥാപാത്രം മാത്രമല്ല സിനിമ മൊത്തത്തില്‍ തനിക്ക് ഇഷ്ടപ്പെട്ടു. പലരും സിനിമ കണ്ടിട്ട് തന്നോട് പറഞ്ഞ് ഇമേജ് ബ്രേക്കായി എന്നാണ്. സിഗരറ്റ് വലിക്കണമെന്ന് പറഞ്ഞപ്പോള്‍ ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രണയ വിലാസത്തിലെ സിഗരറ്റ് വലിക്കുന്ന സീന്‍ വീട്ടിലൊന്നും വലിയ പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ലവ് മത്രം കോണ്സണ്ട്രേറ്റ് ചെയ്ത് താന്‍ മലയാളത്തില്‍ ചെയ്ത ഒരു സിനിമ പ്രണയ വിലാസമായിരിക്കും എന്നാണ് ഒരു അഭിമുഖത്തില്‍ മിയ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക