യോഗ പരിശീലിക്കുന്നവരിലും പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുന്നവർക്കും ചെറുപ്പം തിരിച്ചു കിട്ടുമെന്ന് ആ രംഗത്തെ പ്രമുഖർ.
മുഖത്തെ ചുളിവുകൾ, ചർമത്തിന്റെ വരൾച്ച, ജരയുടെ അടയാളങ്ങൾ ഇവയെല്ലാം മാറ്റാൻ യോഗയ്ക്കു കഴിയുമെന്നും വിദഗ്ധർ പറയുന്നു.
ആന്തരികമായി ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ സൗന്ദര്യം പ്രതിഫലിപ്പിക്കാനാവു . തിളങ്ങുന്ന ചർമവും തലമുടിയും, മെലിഞ്ഞ ശരീരം ഇവയെല്ലാം സ്വന്തമാകണമെങ്കിൽ പ്രധാനം ആരോഗ്യം ആണ് .
ശ്വസനനിയന്ത്രണം യോഗയിൽ പ്രധാനമാണ്. നിശ്വാസവും ഉച്ഛ്വാസവും ക്രമീകരിക്കലാണത്. ഇത് മാനസികമായ സൗഖ്യവും ആരോഗ്യവുമേകുന്നു. രക്തചംക്രമണം വർധിപ്പിക്കാനും യോഗ സഹായിക്കുന്നു. ചർമത്തിന്റെ ഉപരിതലത്തിലെ രക്തയോട്ടം കൂടുന്നു.
ഇത് ചർമത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടാനും ചർമാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ചർമത്തിലെ ടോക്സിനുകളെ നീക്കി ആരോഗ്യമേകാനും ഇതു സഹായിക്കുന്നു.
തലയോട്ടിയിലെ രക്തചംക്രമണം കൂട്ടാനും രോമകൂപങ്ങളുടെ വളർച്ചയ്ക്കും സഹായകം. െഹയർഫോളിക്കിളുകളിൽ പോഷകങ്ങൾ ധാരാളം ലഭിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ഉത്തമം. സമ്മർദം അകറ്റാനും വിശ്രാന്തിയേകാനും യോഗ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക