ബർലിൻ: ജർമ്മൻ ദേശീയ ഫുട്ബോൾ താരമായിരുന്ന മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആർസനൽ, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2014 ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ജർമ്മൻ ടീം ജയിച്ച 92 മത്സരങ്ങളിലും അദ്ദേഹം കളിക്കാരനായിരുന്നു. 2012 ലെ സ്പാനിഷ് ലാലിഗ ഉൾപ്പെടെ ക്ലബ് മത്സരങ്ങളിൽ ഒമ്പത് കപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്.
മറക്കാനാവാത്ത അനുഭവങ്ങളും മുഹൂർത്തങ്ങളും നിറഞ്ഞ അതിശയകരമായ യാത്രയായിരുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. 17 വർഷത്തോളം പ്രൊഫഷണൽ കളിക്കാരനായിരിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. സമീപകാലത്തുണ്ടായ പരിക്കുകൾ ഫീൽഡ് വിടേണ്ട സമയമാണിതെന്ന് വ്യക്തമാക്കുന്നതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക