ഷാർജ: മാർച്ച് 31 പിഴയിൽ 50 % ഇളവ് പ്രയോജനപ്പെടുത്താനുള്ള അവസാന തീയതിയെന്ന് വാഹനയാത്രക്കാരെ ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ 2023 മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ പിഴകളും ഇതിൽ ഉൾപ്പെടുന്നു.
പോലീസ് സ്റ്റേഷനുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ ഉള്ള സഹേൽ ഉപകരണങ്ങൾ വഴിയും പേയ്മെന്റുകൾ നടത്താം. എമിറേറ്റിലെ വിവിധ നിയമലംഘനങ്ങൾക്ക് അടയ്ക്കേണ്ട ട്രാഫിക് പിഴ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഷാർജ പോലീസ് മാർച്ച് 1ന് എല്ലാ ട്രാഫിക് പിഴകളിലും 50% കിഴിവ് പ്രഖ്യാപിച്ചിരുന്നു.
ഈ ഓഫർ മാർച്ച് 1 മുതൽ 31 വരെയാണ്. ഡിസ്കൗണ്ടിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കും. എന്നിരുന്നാലും, ഗുരുതരമായ ലംഘനങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക