ന്യൂഡൽഹി: രാജ്യത്ത് 1,590 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേർ രോഗമുക്തി നേടി. നിലവിൽ 8601 പേരാണ് ചികിത്സയിലുള്ളത്.
ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,824 ആയി. മഹാരാഷ്ട്രയിൽ മൂന്ന് പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.79 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക