പ്രഖ്യാപിച്ചതിലും അഞ്ച് ദിവസം മുൻപേ ഡിസിയുടെ പുതിയ ചിത്രം ‘അക്വാമാൻ 2’ എത്തും. ക്രിസ്തുമസ് ദിന റിലീസായിയെത്തേണ്ട ചിത്രം ഡിസംബർ 20 ബുധനാഴ്ച ലോക പ്രേക്ഷകരിലേക്കെത്തുമെന്നാണ് വാർണർ ബ്രദേഴ്സ് അറിയിച്ചത്.
ജേസൺ മോമോവ നായകനാകുന്ന ‘അക്വാമാൻ ആൻഡ് ദ ലോസ്റ്റ് കിംഗ്ഡ’ത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സോണിയുടെ ‘ഗോസ്റ്റ്ബസ്റ്റേഴ്സ്’ സീക്വലും ഇന്നേ ദിവസമാണ് റിലീസിനെത്തുന്നത്.
ഇരു ചിത്രങ്ങളും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടമാകും വരാനിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. ‘അക്വാമാൻ ആൻഡ് ദ ലോസ്റ്റ് കിംഗ്ഡ’ത്തിൽ ജേസൺ മോമോവ ടൈറ്റിൽ റോളിലെത്തുമ്പോൾ തുടർച്ചക്കാരിയായി ആംബർ ഹേർഡും സിനിമയുടെ ഭാഗമാകും.
നിക്കോൾ കിഡ്മാൻ, ടെമുറ മോറിസൺ, യഹ്യ അബ്ദുൾ-മതീൻ II, പാട്രിക് വിൽസൺ, ഡോൾഫ് ലൻഡ്ഗ്രെൻ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സീക്വലിൽ പുതുമുഖ താരങ്ങളായ ഇന്ത്യാ മൂറും ജെസാവോയും ഉൾപ്പെടുന്നു.
ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക്ക് എന്നിവരുടെ തിരക്കഥയിൽ ജെയിംസ് വാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അക്വാമാൻ ആൻഡ് ദ ലോസ്റ്റ് കിംഗ്ഡം’. 2021 ജൂൺ അവസാനമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക