യൂത്ത് കോൺഗ്രസിനകത്തെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കുവാൻ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിനകത്താണ് വിഭാഗീയതയും കൂട്ട രാജിയും നടന്നിരിക്കുന്നത്.
മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ നിരവധി
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, പ്രേംരാജ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. സംഘടന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയമാണെന്ന് ആരോപിച്ചു നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക