സഹനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു. ക്രിസ്തു ദേവൻ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസത്തോടെയാണ് ഇന്ന് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
നല്ല അടിപൊളി ടേസ്റ്റിൽ സ്ട്രോബെറി ക്രഷ് വീട്ടിൽത്തന്നെ തയാറാക്കിയാലോ?
മനുഷ്യരാശിക്കു വേണ്ടി കുരിശിൽ തറയ്ക്കപ്പെട്ട യേശു ക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം. ശനിയാഴ്ച അർധരാത്രി മുതൽ പളളികളിൽ ആരാധനയോട് കൂടിയുള്ള ഈസ്റ്റർ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.
പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് സംശയം ഉള്ള മൂന്ന് ഭക്ഷണങ്ങളെ കുറിച്ചറിഞ്ഞാലോ?
അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാകുന്നു ഈ ദിനം. ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടക്കും. കഷ്ടങ്ങളും പ്രയാസങ്ങളും സഹിച്ചുകൊണ്ടും സത്യത്തിനു വേണ്ടി നിലക്കൊള്ളണമെന്ന സന്ദേശം ഈ ദിനം ഓർമിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക