തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് യോഗി ബാബു. ഹാസ്യ നടന് എന്നതിനപ്പുറം വളരെ ശ്രദ്ധേയമായ വേഷങ്ങള്‍ യോഗി ഈക്കാലത്തിനുള്ളില് ചെയ്തിട്ടുണ്ട്. മണ്ടേല എന്ന ചിത്രം അതിന് ഒരു ഉദാഹരണമാണ്. മലയാള സിനിമയിലേക്കും എത്തുകയാണ് യോഗി ബാബു ഇപ്പോള്‍. തമിഴില്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ പോലും തിളങ്ങുന്ന യോഗി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. യോഗി ബാബുവിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് സംവിധായകന് തന്നെ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ ഈസ്റ്റര്‍ ദിനത്തിലേക്കുള്ള ഈസ്റ്റര്‍ എഗ്ഗാണ് ഈ വാര്‍ത്ത എന്നാണ് സംവിധായകന് പറയുന്നത്. മലയാള സിനിമയിലേക്ക് യോഗി ബാബുവിന് സ്വാഗതം എന്നും വിപിന്‍ ദാസ് എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക