സ്വർണക്കടത്ത് നടത്തിയതിന് സ്ത്രീ ഉൾപ്പെടെ ആറുപേർ പോലീസ് പിടിയിൽ. പാഴ്സൽ വഴിയാണ് സ്വർണം കടത്തിയത്. മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ്, മുന്നിയൂര്‍ സ്വദേശിനി അസിയ, കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.
കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍
ആറ് കിലോയിലേറെ സ്വര്‍ണമാണ് തേപ്പ് പെട്ടിയിലും മറ്റുമായി ഒളിപ്പിച്ചിരുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ ശേഖരിക്കാനെത്തിയപ്പോള്‍ ഡിആര്‍ഐ ആറ് പേരെയും പിടികൂടുകയായിരുന്നു. ഷിഹാബ് നേരത്തെയും പലതവണ വിദേശപാഴ്സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആർഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക