കേരള എൻട്രൻസിന് അപേക്ഷിച്ചവർക്ക് വീണ്ടും ഒരു അവസരം. എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരം നൽകും.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് – യുജിസിക്ക് 13 വരെ അപേക്ഷിക്കാം
ആർക്കിടെക്ചർ കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ പരീക്ഷയും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ എൻടിഎ നടത്തുന്ന നീറ്റ് യുജി പരീക്ഷയും എഴുതി യോഗ്യത നേടിയിരിക്കണം.
www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി വൈകിട്ട് 7 മണി മുതൽ ഏപ്രിൽ 12ന് വൈകിട്ട് 5 വരെ കൂട്ടിച്ചേർക്കൽ നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക