കമലഹാസൻ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ്. താരം ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്. കമൽ ഹാസൻ ഇപ്പോൾ ഇലക്ഷനിൽ മത്സരിച്ചേയ്ക്കും എന്ന വാർത്തയാണ് പുറത്തു വരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം(എം.എൻ.എം) അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയാറെടുക്കുന്നതായി സൂചന. ഡി.എം.കെ സഖ്യത്തിന്റെ സ്ഥാനാർഥിയാവുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും കിട്ടുന്ന സൂചന.
യോഗത്തിൽ ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക