വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. പാലക്കാട്-കുമരനെല്ലൂർ കാഞ്ഞിരത്താണിയിലാണ് സംഭവം. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വീടിനും വാഹനങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ ആഞ്ഞടിച്ച് റോജ
മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീർ, മുളയ്ക്കൽ അഷ്കർ എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യമെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക