തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ പിക്സൽ ഫോൾഡ് ഔദ്യോഗികമായി പുറത്തിറക്കി ഗൂഗിൾ. അതേസമയം പുതിയ പിക്സൽ ഫോൾഡിന്റെ സവിശേഷതകളും വിലയും ഗൂഗിൾ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
മെയ് 4 ന് ‘മെയ് ദ ഫോൾഡ് ബി വിത്ത് യു’ എന്ന വാചകത്തോടെ ഗൂഗിൾ വീഡിയോ ടീസർ പോസ്റ്റ് ചെയ്തു. മെയ് 10 ന് ഉപകരണം ലോഞ്ച് ചെയ്യുമെന്നാണ് ഗൂഗിൾ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
പുതിയ സ്പെസിഫിക്കേഷനുകൾ അനുസരിച്ച്, ഉപകരണത്തിനായി ഗൂഗിൾ ശക്തമായ ഒരു ഹിഞ്ച് നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മടക്കിയ അവസ്ഥയിൽ, ദ്വിതീയ സ്ക്രീൻ 5.80-ഇഞ്ച് വലുപ്പമുള്ളതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു,
കാര്‍ബണ്‍ , വെള്ള നിറങ്ങളിലായിരിക്കും ഫോണ്‍ എത്തുക. ഫോണിനായി പ്രത്യേകം കേയ്സുകളും ഗൂഗിള്‍ പുറത്തിറക്കിയേക്കും. പിക്സൽ ഫോൾഡിൽ ഗൂഗിൾ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉപയോഗിക്കുമെന്നും മൂന്നാമത്തെ ലെൻസ് ഒരു പെരിസ്കോപ്പ് ലെൻസാണെന്നും സാംസങ് ഗാലക്സി എസ് 23 അൾട്രായിലും ഫീച്ചർ ചെയ്യുമെന്നും ആണ് പുറത്തു വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക