തൃശൂർ: ട്രെയിനിൽ യാത്രക്കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹയാത്രികൻ. മരുസാഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവൻ) എന്നയാൾക്കാണ് പരിക്കേറ്റത്. വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ അസീസ് ദേവനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതി ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി.
ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അസീസിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് പിടികൂടി. ദേവനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക