സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കും. മാത്രമല്ല, ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഞൊടിയിടയിൽ ചായക്കൊപ്പം കഴിക്കാൻ ഒരു സ്നാക്ക് ഉണ്ടാക്കാം…
എസ്എസ്എൽസി വിജയം നേടിയ എല്ലാവർക്കും ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരുവാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും സീറ്റ് വർധന ഉണ്ടായിരിക്കും. 20 ശതമാനം സീറ്റുകള്‍ക്ക് പുറമേ 81 അധിക ബാച്ചുകൾ കഴിഞ്ഞ വർഷം അനുവദിച്ചു നൽകിയിരുന്നു. ഇത്തവണയും അത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക