ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണ് മൈക്ക്. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിൽ അനശ്വരയ്ക്കൊപ്പം എത്തിയത് രഞ്ജിത്ത് സജീവ് ആയിരുന്നു.
നവാഗതനായ രഞ്ജിത്ത് സജീവിന്റെ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മൈക്കിന് ശേഷം നിരവധി അവസരങ്ങൾ രഞ്ജിത്തിനെ തേടിയെത്തുകയും ചെയ്തു.
കറുപ്പിലഴകായ് അനശ്വര; സ്റ്റൈലിഷ് എന്ന് ആരാധകർ
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽഒരുക്കുന്ന ഖൽബ് എന്ന ചിത്രത്തിലെ നായക കഥാപാത്രമാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം രഞ്ജിത്ത് തേടി പുതിയൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നവാഗത പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് രഞ്ജിത്താണ്.
ഖൽബിനു പുറമേ ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന ‘മോദ’ എന്ന ചിത്രത്തിൽ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രമായും രഞ്ജിത്ത് എത്തുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക