അപ്പാനി ശരത്തിനെ നായകനായി സുരേഷ് സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു. ജൂൺ രണ്ടിനാണു ചിത്രം എത്തുന്നത്. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു.
കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകി ഒരുക്കുന്ന ‘സീൻ നമ്പർ 36, മാളവിക വീട്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക