മലപ്പുറത്ത് മധ്യവയസ്കന്റെ മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. വളാഞ്ചേരി ഇരുമ്പിളിയത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തത് എന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരിമ്പിളിയം മങ്കേരി സ്വദേശി ചേര്‍ക്കാപറമ്പില്‍ രാജേഷും അമ്മയുടെ സഹോദരനും തമ്മില്‍ 7 വര്‍ഷമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു.അതിനിടെ കഴിഞ്ഞ ദിവസം തര്‍ക്ക ഭൂമിയില്‍ മതില് കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെയാണ് രാജേഷിന്റെ മുഖത്തേക്ക് അമ്മാവന് കീടനാശിനി ഒഴിച്ചത്.
വിമുക്ത ഭടന്‍കൂടിയായ ഇയാള്‍ പതിവായി ഉപദ്രവിക്കുകയാണെന്നും നേരത്തെ ഒരു കിഡ്നി തകരാറിലായതിനെ തുടര്‍ന്ന് നീക്കം ചെയ്യുകയും ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് ഇത്തരത്തിൽ ആക്രമണമെന്നും രാജേഷ് പറഞ്ഞു.മുഖത്തും കൈക്കും സാരമായി പരുക്കേറ്റ രാജേഷ് നിലവിൽ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക