കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്…
ഒന്ന്…
പതിവായുള്ള വ്യായാമം ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. വൻകുടൽ, സ്തനാർബുദം തുടങ്ങി നിരവധി തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ വ്യായാമം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വ്യായാമം എൻഡോർഫിൻസ് എന്ന നല്ല ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്ന് ഡോ ലീന ദധ്വാൾ പറയുന്നു. വേഗതയുള്ള സൈക്ലിംഗ്, വേഗത്തിലുള്ള നടത്തം, നീന്തൽ അല്ലെങ്കിൽ യോഗ എന്നിവ പോലെ ദിവസേന കുറഞ്ഞത് 40 മിനിറ്റ് മിതമായ വ്യായാമം ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
രണ്ട്…
ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും കുറച്ച് കഴിക്കണമെന്നും ഡോക്ടർ പറയുന്നു. പറഞ്ഞു. കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്. ഓരോ ദിവസവും വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ച് തരം പഴങ്ങളും നാല് തരം പച്ചക്കറികളും കഴിക്കാനും ഡോ ദധ്വാൾ ശുപാർശ ചെയ്യുന്നു.
മൂന്ന്…
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച് കാൻസർ മരണങ്ങളിൽ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു. പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അർബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നു.
നാല്…
ചർമ്മ കാൻസർ തടയുന്നതിന് സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞത് SPF 30 ന്റെ സൺസ്ക്രീൻ ഉപയോഗിക്കുക, മുഴുവൻ വസ്ത്രങ്ങൾ ധരിക്കുകയെന്ന് ഡോ ദധ്വാൾ പറഞ്ഞു. ചർമ്മത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക