2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ രണ്ടു പേര് പിടിയിലായതായി റിപ്പോർട്ട്. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാൻഡറുടെ ആറു ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ രണ്ടു പേര് ആണ് പിടിയിലായത്.
ബസഗുഡ സ്വദേശികളായ ഗജേന്ദ്ര മദ്വി, ലക്ഷ്മണ് കുൻജാം എന്നിവരാണു പിടിയിലായത് എന്നാണ് പുറത്തു വരുന്ന വിവരം. ഇവരെ റിസര്‍വ് ഗാര്‍ഡും ലോക്കല്‍ പോലീസും മഹാദേവ് ഘട്ടിലെ ചെക് പോസ്റ്റില്വച്ചാണു പിടികൂടിയത്.
2000 രൂപ നോട്ടിന്റെ മൂന്നു കെട്ടുകള്‍, വിവിധ ബാങ്കുകളുടെ 11 പാസ്ബുക്കുകള്‍, ലഘുലേഖ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തതായി ബിജാപുര്‍ എസ്പി ആഞ്ജനേയ വാര്ഷണേയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക