നമ്മൾ ഒരാൾക്ക് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരം പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്.
ഉപയോക്താക്കൾക്ക് വളരെയധികം ഉപയോഗപ്രദമായ ഒരു ഫീച്ചറാണ് ഇത്. കഴിഞ്ഞദിവസം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ കോൺടാക്റ്റുകൾ ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകുന്ന ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന ഏതൊരു ഉപയോക്താവിനും ഈ ഫീച്ചർ ലഭ്യമാകും.എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും പുതിയ അപ്ഡേഷൻ ഉടനടി ലഭ്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക