സംസ്ഥാനത്ത് മധ്യവേനലവധി ഇനി ഏപ്രിൽ അഞ്ച് മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വാർഷിക പരീക്ഷ കഴിഞ്ഞ മാർച്ച് 31നാണ് സ്കൂൾ അടയ്ക്കുന്നത്. അടുത്തവർഷം ഇത് ഏപ്രിൽ അഞ്ചിന് ആയിരിക്കും.
അനുഷ്ക ഷെട്ടിയും ഗോപിചന്തുമായുള്ള പ്രണയകഥകൾ പുറത്ത്; വില്ലനായത് ഡ്രൈവർ
അതേസമയം ഒന്നു മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്ക് മാത്രമാണ് ഇത് ബാധകമാകുക. പഠന ദിവസങ്ങൾ 210 ദിവസമാക്കി ഉയർത്തുന്നതിന് വേണ്ടിയാണ് രണ്ടുമാസം നീളുന്ന മധ്യവേനലവധിയിലെ ആദ്യ ആഴ്ച കൂടി പ്രവർത്തി ദിവസം ആക്കുന്നത്. തുടർച്ചയായി അഞ്ച് പ്രവൃത്തി ദിവസം വരാത്ത ആഴ്ചകളിലെ ശനിയാഴ്ചകൾ ഇത്തവണ പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്. ഇതുപ്രകാരം നാളെയും പ്രവൃത്തി ദിവസമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക