ന്യൂഡല്‍ഹി: പോലീസിനു നേരെ നടത്തിയ കത്തിയാക്രമണത്തിൽ ഒരു ഉദ്യോഗസ്ഥൻ പരിക്കേറ്റു. ഡൽഹി മോത്തി നഗര്‍ മേഖലയിലാണ് സംഭവം.
26കാരനായ പ്രതി ആകാശിന്റെ ആക്രമണത്തിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റത്. പുലർച്ചെ ഒന്നോടെ റോഡിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പോലീസുകാരൻ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
പെട്ടന്ന് പ്രകോപിതനായ പ്രതി പോലീസിനെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. പ്രതിക്കെതിരെ നിരവധി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക