ആലപ്പുഴ: മാവേലിക്കരയിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കൊലയ്ക്ക് ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു. കൊലപാതകം നടത്താനായി മഹേഷ് പ്രത്യകം മഴു തയ്യാറാക്കിയതാണെന്നും പൊലീസ് പറയുന്നു.
വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിന്റെ കടുത്ത നിരാശയിലായിരുന്നു മഹേഷ്. നാളുകളായി ഇയാൾ പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക