ബോളിവുഡിലെ പ്രിയ താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. 2022 ഏപ്രില്‍ 14 നായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും പ്രണയ വിവാഹം. നവംബര്‍ 6നാണ് രണ്‍ബീറിനും ആലിയയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. റാഹ എന്നാണ് മകള്‍ക്ക് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ഇപ്പോൾ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള കരൺ ജോഹറിന്റെ വെളിപ്പെടുത്തൽ ആണ് ചർച്ച ആവുന്നത്.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതോടെ വിവാഹത്തിന് മുമ്പേ ആലിയ ഗര്‍ഭിണിയായിരുന്നു എന്ന ചര്‍ച്ചകളും സജീവമായി. എന്നാൽ ഈ സംശയങ്ങള്‍ ശരിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍.
ആലിയയുടെ ഗോഡ്ഫാദറും ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ കരണ്‍ ജോഹര്‍ തന്നെയാണ് ഇത് അറിയാതെ പറഞ്ഞു പോയത്. രണ്ടിടത്തായി പറഞ്ഞ രണ്ട് കഥകള്‍ കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലൊരു അനുമാനത്തിലേക്ക് എത്തിയത്.
ചര്‍ച്ചയാകുന്ന വീഡിയോകളില്‍ ആദ്യത്തേതില്‍ കരണ്‍ ജോഹര്‍ സംസാരിക്കുന്നത് ആലിയ ഭട്ട് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത തന്നോട് പങ്കുവച്ചതിനെക്കുറിച്ചാണ്. രണ്ടാമത്തെ വീഡിയോയിലുള്ളത് ആലിയ രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് കരണ്‍ ജോഹറിനെ അറിയിച്ചതിനെക്കുറിച്ച് പറയുന്നതാണ്. രണ്ട് കഥകളിലും കരണ്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് രണ്ടും നടന്നത് ഒരേ ദിവസമാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക