മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് മലൈകൊട്ടൈ വാലിബൻ. ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ വലിയ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ പുറത്തുവിടുന്ന ഓരോ പോസ്റ്ററും ചിത്രങ്ങളും മികച്ച പ്രതികരണം നേടുന്നതിനൊപ്പം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുമുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ആരാധകർ ഏറ്റെടുത്ത ഒരു ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകൻ ലിജോയ്ക്ക് മോഹൻലാൽ ഉമ്മ നൽകുന്നതാണ് ചിത്രം. ലാലേട്ടന്റെ സന്തോഷം തന്നെയാണ് ചിത്രത്തിലൂടെ ആരാധകർക്കും ലഭിക്കുന്നത്.
കുറച്ചേറെ നാളായി തിയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രമൊന്നും വേണ്ട രീതിയിൽ ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അതിനെല്ലാം പകരം വയ്ക്കാനെന്നോണമാണ് ആരാധകർ ലിജോ ചിത്രം മലൈകൊട്ടൈ വാലിബനായി കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക