2015 -16 കാലത്ത് സർക്കാർ പ്രസിൽ അച്ചടിച്ച 500 രൂപ നോട്ടിൽ ബഹുഭൂരിഭാഗവും തിരിച്ചെത്തിയില്ലെന്ന വിവാദത്തിൽ വിശദീകരണവുമായി ആർബിഐ രംഗത്ത്.
കാജലിന്റെ ‘സത്യഭാമ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്ത്
അച്ചടിച്ച നോട്ടുകളിൽ 88,032 കോടി രൂപ മൂല്യം വരുന്ന നോട്ടുകൾ കാണാതെ പോയെന്നാണ് മനോരഞ്ജൻ റോയിക്ക് ലഭിച്ച വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ വന്നത്.
എന്നാൽ, വിവരാവകാശരേഖ തെറ്റായി വ്യാഖ്യാനിച്ചുള്ളതാണ് റിപ്പോർട്ടുകളെന്ന് ആർബിഐ വിശദീകരിച്ചു. പ്രിന്റ് ചെയ്യുന്ന എല്ലാ നോട്ടും കണക്കിൽപ്പെടാറുണ്ടെന്നും ഇവ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൃത്യമായ പ്രോട്ടോക്കോളുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക