തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാൽ കസ്റ്റഡിയിലായതായി റിപ്പോർട്ട്. പൊലീസ് എറണാകുളത്തു വെച്ചാണ് നിഹാലിനെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.
ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. അതേസമയം വാതിൽ ചവിട്ടിപ്പൊളിച്ച് ആണ് പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്തെന്നു തൊപ്പി പറഞ്ഞു. ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. യൂട്യൂബിൽ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക