മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും ആരാധക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇത്തവണ വേറിട്ട ലുക്കിലാണ് സുരഭി പ്രത്യക്ഷപെട്ടിരിക്കുന്നത്.
സ്കൈ ബ്ലൂ നിറത്തിലുള്ള കുർത്തി മോഡൽ ഡ്രെസ്സിൽ സുരഭി സ്റ്റൈലായിട്ടുണ്ട്. അതിനു ചേരുന്ന സിമ്പിൾ മേക്കപ്പ് ആണ് താരം ഉപയോഗിച്ചിരിക്കുന്നത്.
നാടകരംഗത്ത് നിന്നും മിനിസ്ക്രീനിലൂടെ സിനിമയിലെത്തി മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടിയെടുത്ത മലയാളത്തിന്റെ പ്രിയ നടിയാണ് സുരഭി ലക്ഷ്മി.
എം80 മൂസ എന്ന കോമഡി പ്രോഗ്രാമിലൂടെ ആണ് സുരഭി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക