ചലച്ചിത്രം താരമായ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ സന്തോഷിന് എംബിബിഎസ്. ഡോ. സോമര്‍വെല്‍ മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് മകൾ ഐശ്വര്യ സന്തോഷ് എംബിബിഎസ് ബിരുദം സ്വന്തമാക്കിയത് ബൈജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെപങ്കുവെച്ചത്. കൊട്ടാരക്കര ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിന് മകളുടെ വിജയം സമർപ്പിക്കുന്നു എന്നും ബൈജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ബൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“എന്റെ മകള്‍ ഐശ്വര്യ സന്തോഷിനു Dr. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ Dr.വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നു..”
പ്രതികരിക്കാൻ ഇവിടെ എഴുതുക