പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ബിജുമേനോന്റെ പോലീസ് കോൺസ്റ്റബിൾ അയ്യപ്പൻ നായരും സുരാജ് വെഞ്ഞാറമൂടിന്റെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിള ജോസഫും. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് ബിജുമേനോൻ അയ്യപ്പൻ നായർ എന്ന കഥാപാത്രമായി സിനിമാ പ്രേമികളുടെ ഹൃദയ കീഴടക്കിയത്.
17 വർഷത്തിന് ശേഷം മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങി തൃഷ
പൃഥ്വിരാജിനോടൊപ്പം എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിള ജോസഫായി സുരാജ് വെഞ്ഞാറമൂട് ഞെട്ടിച്ചത്. ഇപ്പോഴിതാ ആ കഥകളിൽ നിന്നിറങ്ങി പുതിയൊരു കഥയിലേക്ക് ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും വരികയാണ്. “നടന്ന സംഭവം” എതിരാളിയെ ഭയക്കാതിരുന്ന രണ്ടുപേർ ആദ്യമായി നേർക്കുനേർ എത്തുന്നു. ആ പുതുമയാണ് മെക്സിക്കൻ അപാരതയ്ക്ക് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രത്യേകതയും.
സോനം കപൂറിന്റെ ത്രില്ലർ ചിത്രമായ ബ്ലൈൻഡിന്റെ ഔദ്യോഗിക ടീസർ പുറത്ത്
വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് ഗോപിനാഥാണ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക