അദാനി ഗ്രൂപ്പ് ഓഹരികളുടെ ശക്തമായ ഉയർച്ചയും ആഗോള വിപണിയിലെ പോസിറ്റീവ് സൂചകങ്ങളും കണക്കിലെടുത്ത് ആഭ്യന്തര വിപണികൾ കുതിച്ചുയർന്നതിനാൽ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ നിഫ്റ്റി ബുധനാഴ്ച എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. മുമ്പുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കായ 18,887.30 മറികടന്ന് പ്രീ ഓപ്പൺ ട്രെയ്ഡിൽ 50 0.4 8 ശതമാനം ഉയർന്ന് 18908.15ൽ എത്തി.
“എച്ച്ഡിഎഫ്സി ബാങ്ക് ലയനവും നാലാം പാദത്തിലെ ശക്തമായ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ഡാറ്റയും കാരണം നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി നിർണായകമായ 18900 ലെവലുകൾക്കപ്പുറത്തേക്ക് നീങ്ങി. ഇന്നലെ യുഎസ് വിപണികൾ നേട്ടത്തോടെ ക്ലോസ് ചെയ്തതും ഇന്നത്തെ ട്രേഡിങ് സെഷനിലെ നേട്ടങ്ങളെ പിന്തുണച്ചു. ഇന്ന് മൺസൂണിന്റെ ദ്രുതവും വ്യാപകവുമായ പുരോഗതി ഹ്രസ്വകാലത്തേക്ക് നിക്ഷേപകരെ വിപണികളിൽ നിലനിർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”; സ്റ്റോക്സ് ബോക്സ് ഡയറക്ടർ ഓഫ് റിസർച്ച് സ്വപ്നിൽ ഷാ പറഞ്ഞു.
അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ടൈറ്റൻ, ജെ എസ് ഡബ്ലിയു സ്റ്റീൽ,ബജാജ് ഫിനാൻസ്, എന്നിവ നിഫ്റ്റി 50ൽ നേട്ടം ഉണ്ടാക്കിയപ്പോൾ എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര ഒഎൻജിസി എന്നിവ നഷ്ടവും നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക