ധനുഷിൻറെ പാൻ ഇന്ത്യൻ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ധനുഷിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി. തോക്കിന് സമാനമായ ആയുധം കൈയ്യിൽ പിടിച്ച് നിൽക്കുന്ന ധനുഷിനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ധനുഷിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2023ൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ശിവരാജ് കുമാർ, പ്രിയങ്ക മോഹൻ, സന്ദീപ് കൃഷ്ണൻ, നിവേദിത സതീഷ്, ജോൺ കൊക്കൻ, മൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും ദിലീപ് സുബ്ബരായൻ സംഘട്ടനരംഗങ്ങളുമൊരുക്കുന്നു. കലാസംവിധാനം ടി. രാമലിംഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് ചിത്രത്തിലെ സഹനിർമാതാക്കൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക